കൊവിഡ് ഭീതി: കോഴിക്കോട് ജില്ലയിൽ 15 കണ്ടെയ്ൻമെൻ്റ് സോണുകൾ കൂടി

By Web TeamFirst Published Jul 28, 2020, 11:04 PM IST
Highlights

ജില്ലയില്‍ ഇന്ന്  67 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 43 പേര്‍ക്ക് സമ്പര്‍ക്കം വഴിയും  ഉറവിടം വ്യക്തമല്ലാത്ത 7 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
 

കോഴിക്കോട്: കൊവിഡ് 19 മഹാമാരി സാമൂഹിക വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ജില്ലയിലെ 15 പ്രദേശങ്ങൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്ന്  67 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 43 പേര്‍ക്ക് സമ്പര്‍ക്കം വഴിയും  ഉറവിടം വ്യക്തമല്ലാത്ത 7 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകള്‍

കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ
വാർഡ് 15 ചുണ്ടപ്പുറം, വാർഡ് 25 മോഡേൺ ബസാർ, വാർഡ് 28 - കൊടുവള്ളി ഈസ്റ്റ്, വാർഡ് 29-കൊടുവള്ളി നോർത്ത്,
വാർഡ് 30- കൊടുവള്ളി വെസ്റ്റ്

ചോറോട് ഗ്രാമപഞ്ചായത്തിലെ

4 വള്ളിക്കാട്,
10 ചോറോട് ഈസ്റ്റ്‌,
12 പാഞ്ചേരിക്കാട്,
20 മുട്ടുങ്ങൽ 

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 
3 മുട്ടയം, 4 മലയമ്മ ഈസ്റ്റ്‌,
5 കട്ടാങ്ങൽ,18 കോഴിമണ്ണ

മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡ് 18  കണ്ണക്കുപറമ്പ് എന്നിവയാണ് കണ്ടെയ്ൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്.

click me!