വന്യമൃഗ വേട്ട; നാടന്‍ തോക്കുകളുമായി രണ്ടു പേർ പിടിയിൽ

By Web TeamFirst Published Apr 15, 2020, 10:05 PM IST
Highlights
രണ്ട് നാടൻ തോക്കുകൾ, ആറുതിരകൾ എന്നിവയടക്കം നായാട്ടിനുള്ള ഉപകരണങ്ങള്‍ പ്രതികളില്‍‌ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കോഴിക്കോട്: കട്ടിപ്പാറ അമരാട് വനത്തിൽ വന്യമൃഗവേട്ടക്കിറങ്ങിയ രണ്ടുപേരെ താമരശ്ശേരി വനം വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. അമരാട് കല്ലുവീട്ടിൽ അബ്ദുൽ സലീം, പൂനൂർ തേക്കുംതോട്ടം പൂഴിക്കുന്നുമ്മൽ അബ്ദുൽ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് നാടൻ തോക്കുകൾ, ആറുതിരകൾ എന്നിവയടക്കമുള്ള സാധനങ്ങൾ ഇവരിൽ നിന്നും പിടിച്ചെടുത്തു.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പരിശോധനയില്‍  പുതുപ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ടി.ബിജു, ബീറ്റ് ഓഫീസർമാരായ ദീപേഷ്, സി,ബിജേഷ്, എൻ ശ്രീനാഥ് കെ.വി, വാച്ചർമാരായ പി.കെ.രവി, സജീവ് പി.ആർ. ലെജുമോൻ വേലായുധൻ എന്നിവര്‍ പങ്കെടുത്തു.
click me!