കീഴരിയൂർ ബാങ്ക് കവർച്ചാ ശ്രമം: കാവുന്തറ സ്വദേശിയടക്കം രണ്ടു പേർ അറസ്റ്റിൽ

Published : Aug 08, 2022, 02:49 PM ISTUpdated : Aug 08, 2022, 02:54 PM IST
കീഴരിയൂർ ബാങ്ക് കവർച്ചാ ശ്രമം: കാവുന്തറ സ്വദേശിയടക്കം രണ്ടു പേർ അറസ്റ്റിൽ

Synopsis

അറസ്‌റ്റിലായ അഷ്‌റഫ്‌ പോക്സോ കേസിലും പ്രതിയാണ്‌. പേരാമ്പ്രയിലെ വീട് കുത്തിതുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത കേസിൽ കൂട്ടുപ്രതി കൂടിയാണ് ഇയാൾ.

കോഴിക്കോട്: കൊയിലാണ്ടി കീഴരിയൂർ സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിൽ മോഷണത്തിന്‌ ശ്രമിച്ച കേസിൽ പ്രധാന പ്രതികൾ അറസ്റ്റിലായി. കാവുന്തറ സ്വദേശി കാവിൽ പുറായിൽ വിനു (47)വിനെയും മഞ്ഞളാംകുന്ന് അഷ്റഫിനെയുമാണ് കൊയിലാണ്ടി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ മാസം15-ാം തിയതി പുലർച്ചെയാണ് കീഴരിയൂർ സർവീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിൽ ഇവർ കവർച്ചക്ക്‌ ശ്രമിച്ചത്‌. നാല് പേരടങ്ങിയ സംഘമാണ് കവർച്ച ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സി ഐ എൻ സുനിൽ കുമാർ, എസ് ഐ വിഷ്ണു സജീവ്, എസ് ഐ പ്രദീപൻ, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ വിനീത്, ഒ കെ സുരേഷ്, സിവിൽ പൊലീസ്‌ ഓഫീസർമാരായ വിനീഷ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. രണ്ട് പ്രതികൾ കൂടി പിടിയിലാവാനുണ്ട്‌. അറസ്‌റ്റിലായ അഷ്‌റഫ്‌ പോക്സോ കേസിലും പ്രതിയാണ്‌. പേരാമ്പ്രയിലെ വീട് കുത്തിതുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത കേസിൽ കൂട്ടുപ്രതി കൂടിയാണ് ഇയാൾ.

സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാര്‍ ഇടപെടല്‍

സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി ശക്തമായ ഇടപെടലുകള്‍ നടത്താൻ തീരുമാനവുമായി സര്‍ക്കാര്‍. ഇതിനായി സുപ്രധാന പദ്ധതി തയ്യാറാക്കിയെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഇതിനായി സഹകരണ ബാങ്കുകളുടെ സഞ്ചിതനിധി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപം തിരിച്ചു നല്‍കുവാന്‍ ബുദ്ധിമുട്ട് നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കുക വഴി സഹകരണ മേഖലയിലെ നിക്ഷേപം നഷ്ടപ്പെടാതിരിക്കാനും പ്രസ്തുത സ്ഥാപനങ്ങളെ മികവുറ്റവതാക്കാനുമുള്ള കര്‍മ്മപരിപാടിയാണ് 
സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.  പ്രതിസന്ധിയില്‍പ്പെട്ട സ്ഥാപനങ്ങളെ ഓരോന്നായി എടുത്ത് പഠനം നടത്തി പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കുമെന്നും അനഭലഷണീയ പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും  ഇതിനാവശ്യമായ നിയമ ഭേദഗതികള്‍ സമഗ്ര നിയമത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. 

Read More : ബാങ്കിനുള്ളിൽ നാരങ്ങയും ശൂലവും വച്ച് പൂജ നടത്തി മോഷണം, കവർന്നത് 42 ലക്ഷം രൂപയുടെ പണവും സ്വർണ്ണവും

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി