
തിരുവനന്തപുരം: പോത്തൻകോടിന് സമീപം കൊയ്ത്തൂർകോണത്തെ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേരെ റൂറൽ ഡാൻസാഫ് സംഘം പിടികൂടി. കൊയ്ത്തൂർകോണം ആനക്കോട് സ്വദേശി വിഷ്ണു, കല്ലറ പഴയചന്ത സ്വദേശി പ്രവീൺ കുമാർ എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
ചെറുകിട വിൽപ്പനയ്ക്കായി എംഡിഎംഎ ചെറിയ കവറുകളിലേക്ക് മാറ്റുന്നതിനിടെയാണ് സംഘം എത്തി ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 24 ഗ്രാം എംഡിഎംഎയും 53 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്ന് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വിഷ്ണുവെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം പോത്തൻകോട് പൊലീസിന് കൈമാറി. ലഹരിമാഫിയയിലെ മറ്റ് കണ്ണികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam