
തൃശ്ശൂർ: തൃശ്ശൂർ വെസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ നിരവധി ക്രിമിനൽ കേസുകൾ ഉൾപ്പെട്ടിട്ടുള്ള സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ. ഇവരിൽ നിന്ന് സ്റ്റേഷൻ പരിധിയിലെ ആളുകളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനായി കൈവശം വച്ചിരുന്ന ഹാഷിഷ് ഓയിലും നൈട്രോസെപാം ഗുളികകളും കണ്ടെത്തി. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എൽതുരുത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒന്നാം പ്രതിയായ ചെറിയാൻ വടക്കാഞ്ചേരി സ്റ്റേഷൻ പരിധിയിൽ 2013 കാലഘട്ടത്തിൽ നിരവധി കേസുകളിൽ പ്രതിയായിരുന്നു. രണ്ടാം പ്രതിയായ രാജേഷ് രാജനെതിരെ ഐപിസി സെക്ഷൻ 308 അടക്കം ചുമത്തി നേരത്തെ കേസെടുത്തിട്ടുണ്ട്. വെസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ആയ അബ്ദുൾ റഹ്മാന്റെ നിർദ്ദേശപ്രകാരം എസ് ഐ സിസിൽ ക്രിസ്ത്യൻ രാജ് , എ എസ് ഐ ഹരിഹരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ടോണി വർഗീസ്, അഖിൽ വിഷ്ണു, സുജിത്ത്, സത്യജിത്ത് സിവിൽ പൊലീസുകാരായ അഖിൽ, അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam