
കായംകുളം: അമ്മയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഞക്കനാൽ അനുപ് ഭവനത്തിൽ അഭിമന്യുവിനെ രാത്രി വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അതുലും വിതാലിൽ തറയിൽ നന്ദു എന്ന് വിളിക്കുന്ന ജിതിൻരാജുമാണ് അറസ്റ്റിലായത്.
കാപ്പാ നിയമപ്രകാരം നടപടി നേരിട്ട കുറ്റവാളിയാണ് ഓച്ചിറ മഠത്തിക്കാരാഴ്മ കൃഷ്ണവിലാസത്തിൽ അലുവ എന്ന് വിളിക്കുന്ന അതുല്‍. ഓച്ചിറ വലിയകുളങ്ങര സ്വദേശിയാണ് നന്ദു. എസ്.ഐ. സുനുമോന്റെയും, എസ്ഐ സാമുവലിന്റേയും നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam