
ആലപ്പുഴ: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേരെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. തിരുവനന്തപുരം വള്ളക്കടവ് കളരിക്കല്‍ വീട്ടില്‍ മധു കെ പിള്ള (49), തിരുവനന്തപുരം ചാല വാര്‍ഡില്‍ അനില്‍കുമാര്‍ (49) എന്നിവരെയാണ് സൗത്ത് ഇൻസ്പെക്ടർ എസ് സനലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികുടിയത്. ഏകദേശം 15000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് പിടികുടിയത്.
ഇതിന് നാല് ലക്ഷത്തോളം വിപണന മൂല്യമുള്ളതായി കണക്കാക്കുന്നു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വൻതോതിൽ ലഹരി വസ്തുക്കൾ
അമിത ലാഭം ലക്ഷ്യമിട്ട് കൈമാറ്റം ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് സൗത്ത് പൊലീസ് ഷാഡോ ടീമിന്റെ രഹസ്യ നീക്കത്തിലുടെ ആലപ്പുഴ ടി ഡി സ്കൂളിന് മുൻവശം വെച്ചാണ് ഇവർ പിടിയിലായത്. വരും ദിവസങ്ങളിൽ പരിശോധന കുടുതൽ സ്ഥലങ്ങളിൽ ശക്തമാക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam