കോട്ടക്കലിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; യുവാക്കൾക്കൊപ്പം കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും; കുട്ടിയെ വിട്ടയച്ചു, ഇനി കൗൺസിലിം​ഗ്

Published : Jul 10, 2026, 02:16 PM IST
malappuram kottakkal mdma girl

Synopsis

കാറിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിക്ക് വരുംദിവസങ്ങളില്‍ വിദഗ്ധ കൗണ്‍സിലിംഗ് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.

മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് വാഹന പരിശോധനയ്ക്കിടെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനില്‍ എന്നിവരെയാണ് കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 1.24 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്ന് കണ്ടെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ലഹരിക്കടത്ത് സംഘത്തിന്റെ കൂടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വരുംദിവസങ്ങളില്‍ വിദഗ്ധ കൗണ്‍സിലിംഗ് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കല്‍പകഞ്ചേരി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മരത്തടി പിടിക്കാൻ ചാടിയത് മരണത്തിലേക്ക്; മൂന്ന് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
മരത്തടികൾ പിടിക്കാൻ പുഴയിൽ ചാടി, ദിവസങ്ങളായി കാണാമറയത്ത്; യാഷിക്കിനായുള്ള തെരച്ചിൽ ഇന്നും തുടരും