മരത്തടികൾ പിടിക്കാൻ പുഴയിൽ ചാടി, ദിവസങ്ങളായി കാണാമറയത്ത്; യാഷിക്കിനായുള്ള തെരച്ചിൽ ഇന്നും തുടരും

Published : Jul 10, 2026, 09:11 AM IST
Malappuram Yashik Missing

Synopsis

മലപ്പുറത്ത് ചാലിയാർ പുഴയിൽ കാണാതായ യുവാവിനായുള്ള തെരച്ചിൽ ഇന്നും തുടരും. മമ്പാടി സ്വദേശി യാഷിക്കിനെ ആണ് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാതായത്. മരത്തടികൾ പിടിക്കാനായി സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചാടിയതിനിടെ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു. 

മലപ്പുറം: മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും. കാണാതായ മമ്പാടി സ്വദേശിയായ യാഷിക്കിനായാണ് തെരച്ചിൽ തുടരുന്നത്. തിരുവാലി, നിലമ്പൂർ ഫയർ ഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓടായിക്കല്‍ പാലത്തിനുതാഴെവെച്ചാണ് യാഷിക്ക് ഒഴുക്കിൽപെട്ടത്. ഒഴുകിവന്ന മരത്തടികൾ പിടിക്കാനായി സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചാടിയതിനിടെ ആണ് അപകടമുണ്ടായത്. മരത്തടികൾ കരയ്ക്കടുപ്പിക്കാനായി ശ്രമം നടത്തുന്നതിനിടെ യാഷിക് ഒഴുക്കിൽപെടുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് വരെ പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഓടായിക്കൽ മുതൽ അരീക്കോട് വരെയുള്ള ചാലിയാർ പുഴയുടെ ഭാഗത്താണ് വ്യാഴാഴ്ച തെരച്ചിൽ നടത്തിയത്. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് തീരത്തോട് ചേർന്ന ഭാഗങ്ങളിലാണ് തെരച്ചിൽ നടക്കുന്നത്. യാഷിക്കിനെ കണ്ടെത്തുംവരെ തെരച്ചിൽ തുടരാനാണ് അധികൃതരുടെ തീരുമാനം. ഇആർഎഫ് പ്രവർത്തകരും തെരച്ചിലിൻ്റെ ഭാഗമാകുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിയമസഭയിൽ നിന്നും എംഎൽഎയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി; മുൻ എംഎൽഎയുടെ പിഎ അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ