
മലപ്പുറം : കെഎസ്ആർടിസി ഡിപ്പോയ്ക്ക് അകത്ത് ഓട്ടോറിക്ഷ പാർക്ക് ചെയ്തത് ചോദ്യംചെയ്ത
കെഎസ്ആർടിസി ഡ്രൈവറെ കത്തികൊണ്ട് കുത്താൻ ശ്രമം. മലപ്പുറം പെരിന്തൽമണ്ണ ഡിപ്പോയിലാണ് സംഭവമുണ്ടായത്. കെഎസ്ആർടിസി ഡ്രൈവർ സുനിലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമിച്ച ഓട്ടോ ഡ്രൈവർ അബ്‌ദുൽ റഷീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിപ്പോക്ക് അകത്ത് അബ്‌ദുൽ റഷീദ് ഓട്ടോറിക്ഷ പാർക്ക് ചെയ്തത് സുനിൽ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഡിപ്പോയുടെ ഉളളിൽ കെഎസ്ആർടിസി ബസിന് പിറകിലായിരുന്നു ഓട്ടോ നിർത്തിയിട്ടിരുന്നത്. ഇതോടെ ബസ് പുറത്തേക്ക് എടുക്കാനായില്ല. വണ്ടി എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ അബ്ദുൽ റഷീദ് വണ്ടിയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്താൻ ശ്രമിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam