സീപോർട്ട്-എയർപോർട്ട് റോഡിലെ കെട്ടിടത്തിൽ കൊച്ചിയിലെ യുവതീ യുവാക്കൾക്ക് 'ചൈനാ വൈറ്റ്' എത്തിക്കുന്ന 'കമ്പൂത്തർ ഭായി', പൊക്കി എക്സൈസ്

Published : Feb 01, 2026, 08:49 PM IST
Kochi drug bust

Synopsis

പ്രതികളിൽ നിന്നും 16 ഗ്രാം ഹൊറോയിൻ, 0.7 ഗ്രാമിലേറെ മെത്താംഫിറ്റമിൻ, 30 ഗ്രാമോളം കഞ്ചാവ് എന്നിവ എക്സൈസ് പിടികൂടി. രഹസ്യ വിവരത്തെത്തുട‍ർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

കൊച്ചി: എറണാകുളം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ യുവതീ യുവാക്കൾക്ക് മയക്കുമരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് ഇതര സംസ്ഥാനക്കാരെ എക്സൈസ് പിടികൂടി. സീപോർട്ട് - എയർപോർട്ട് റോഡ് വള്ളത്തോൾ നഗറിന് സമീപം ഉള്ള കെട്ടിടത്തിൽ വച്ചാണ് അസം സ്വദേശികളായ 'കമ്പൂത്തർ ഭായി' ഭായി എന്നറിയപ്പെടുന്ന ജഹിദുൾ ഇസ്ലാം, റംസാൻ അലി എന്നിവരെയാണ് ചൈനാ വൈറ്റ് വിഭാഗത്തിൽപ്പെടുന്ന അതിമാരക മയക്കു മരുന്നായ ഹെറോയിനുമായി അറസ്റ്റ് ചെയ്തത്.

പ്രതികളിൽ നിന്നും 16 ഗ്രാം ഹൊറോയിൻ, 0.7 ഗ്രാമിലേറെ മെത്താംഫിറ്റമിൻ, 30 ഗ്രാമോളം കഞ്ചാവ് എന്നിവ എക്സൈസ് പിടികൂടി. എക്സൈസ് സ്പെഷ്യൽ ഇന്‍റലിജൻസ് സ്ക്വാഡ് ടീമിലെ ഇൻസ്പെക്ടർ സിജോ വർഗ്ഗീസ്, പ്രിവന്‍റീവ് ഓഫീസർ എൻ.ഡി.ടോമി, സിവിൽ എക്സൈസ് ഓഫീസർ രജിത്ത്.ആർ.നായർ, ഐബി പ്രിവന്‍റീവ് ഓഫീസർ എൻ.ജി.അജിത്ത് കുമാർ, എറണാകുളം സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ സേതുലക്ഷമി, സിവിൽ എക്സൈസ് ഓഫീസർമാരായ സെയ്ദ്.വി.എം, വിമൽരാജ്.ആർ, ബൈജു.എം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈത്തിരിയിലെ സൂപ്പർമാർക്കറ്റ് ഉടമ, മിഠായി വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; 54 കാരൻ അറസ്റ്റിൽ
രഹസ്യവിവരം ലഭിച്ചു; കവറിൽ പൊതിഞ്ഞ് ബിഗ്ഷോപ്പറിലാക്കി കൊണ്ടുവന്ന കഞ്ചാവുമായി 2 പേര്‍ പിടിയില്‍, കഞ്ചാവ് ഭാര്യയുടെ സ്വർണം പണയം വെച്ച്