
കൽപ്പറ്റ: വയനാട് വൈത്തിരിയിൽ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. ചുണ്ടേല്‍, കാരികത്ത് വീട്ടില്‍, കെ.എം. അഷ്‌റഫ്(54)നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മിഠായി വാങ്ങാന്‍ ചുണ്ടേല്‍ ടൗണിലുള്ള തനിമ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കുട്ടി വിവരം വീട്ടിൽ അറിയിച്ചു. കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam