
തിരുവനന്തപുരം: മംഗലപുരത്ത് ഇരുപതുകാരിയെ കേബിൾ ജോലിക്കെത്തിയ രണ്ട് പേർ വീട്ടിൽ കയറി പീഡിപ്പിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം. കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയം സ്വദേശി ബൈജു, പരവൂ സ്വദേശി ജിക്കോ ഷാജി എന്നിവരാണ് അറസ്റ്റിലായത്. ജിക്കോ ഷാജിക്കെതിരെ അഞ്ച് കേസ് വേറെയും ഉണ്ട്.
വീട്ടിൽ ഒറ്റക്കായിരുന്നു പെൺകുട്ടി. വീടിന് സമീപത്ത് കേബിൾ പണിക്കെത്തിയ രണ്ട് പേരാണ് അതിക്രമം നടത്തിയത്. സഹോദരൻ വീട്ടിൽ നിന്ന് പോയ തക്കം നോക്കി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച പെണ്‍കുട്ടിയുടെ വായിൽ തുണികുത്തി തിരുകി. ഇടക്ക് കുതറിമാറി ഓടി രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ വീട്ടിൽ സംഭവമറിയിച്ചതോടെയാണ് കേസ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഒരു കരാറുകാരന് കീഴിൽ കുറെ നാളായി പ്രദേശത്ത് കേബിൾ ജോലിക്ക് എത്തിയവരാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതോടെ മണിക്കൂറുകൾക്കകം പൊലീസ് താൽകാലിക താമസ സ്ഥലത്ത് നിന്ന് രണ്ട് പേരേയും കസ്റ്റഡിയിലെടുത്തു.
സ്വന്തം വീട്ടിൽ പട്ടപ്പകൽ നട്ചുച്ചക്ക് അതിക്രമിച്ച് കയറിയാണ് രണ്ട് പേർ പെൺകുട്ടിയെ പീഡിപ്പിച്ചത്. പരാതി കിട്ടി മണിക്കൂറുകൾക്ക് അകം തന്നെ പ്രതികളിലേക്ക് എത്തിയ പൊലീസ് ശാസ്ത്രിയവും സമഗ്രവുമായ അന്വേഷണം നടത്തുകയാണ്. പെൺകുട്ടിക്ക് വൈദ്യ പരിശോധന നടത്തി. ശാത്രീയ തെളിവുകളെല്ലാം പൊലീസ് ശേഖരിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam