
സുല്‍ത്താന്‍ബത്തേരി: എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തരിയോട് കൊപ്പറ വീട്ടില്‍ ഷിയാസ് മുസ്തഫ (26), പടിഞ്ഞാറത്തറ കൊഴറ്റുക്കുന്ന് പുളിക്കല്‍ വീട്ടില്‍ പി പി അഖില്‍(22) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ രാവിലെ മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 8.25 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലാവുന്നത്. കര്‍ണാടക ആര്‍ ടി സി ബസില്‍ കേരളത്തിലേക്ക് യാത്രചെയ്തു വരികകയായിരുന്നു ഇവര്‍.
എംഡിഎംഎയും മറ്റ് രാസലഹരി വസ്തുക്കളും ഇതര സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച് കേരളത്തിലേക്ക് കടത്തി വിതരണം ചെയ്യുന്ന സംഘത്തിലെ യുവാവ് ഇന്നലെ തിരുവനന്തപുരത്ത് അറസ്റ്റിലായിരുന്നു. കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അൽത്താഫ് (30) ആണ് അറസ്റ്റിലായത്. ലഹരിക്കടത്തിനിടെ ഇയാളെ അമരവിള എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്.
വർക്കല പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുന്ന ലഹരിക്കടത്ത് കേസിലുൾപ്പെട്ട പ്രതിയാണ് പിടിയിലായ അൽത്താഫ്. രാസലഹരി വസ്തുക്കൾ വിവിധയിടങ്ങളിൽ എത്തിച്ച് യുവാക്കൾക്കും സിനിമാ മേഖലയിലുമുൾപ്പെടെ വിതരണം ചെയ്യുന്ന വൻ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൂട്ടാളി വർക്കല സ്വദേശി അബ്ദുല്ലയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അബ്ദുല്ലയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അൽത്താഫിനായി തെരച്ചിൽ നടക്കവെയാണ് അമരവിള എക്സൈസിന്റെ പിടിയിലാകുന്നത്. റിമാൻഡിലായ അൽത്താഫിനെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയശേഷം വർക്കല കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam