മണ്ണഞ്ചേരിയില്‍ ബൈക്കിലെത്തിയ സംഘം രണ്ടിടത്തായി സ്ത്രീകളുടെ മാലപൊട്ടിച്ചു കടന്നു

Published : Nov 01, 2019, 10:42 PM IST
മണ്ണഞ്ചേരിയില്‍ ബൈക്കിലെത്തിയ സംഘം രണ്ടിടത്തായി സ്ത്രീകളുടെ മാലപൊട്ടിച്ചു കടന്നു

Synopsis

വീട്ടമ്മമാരുടെ സ്വർണമാലകൾ ബൈക്കിലെത്തിയവർ പൊട്ടിച്ചെടുത്തു കടന്നു. വലിയകലവൂരിലും, പൂങ്കാവിലും രണ്ടു വീട്ടമ്മമാരുടെസ്വർണ്ണമാലകൾ ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്തു കടന്നു. 

മണ്ണഞ്ചേരി: വീട്ടമ്മമാരുടെ സ്വർണമാലകൾ ബൈക്കിലെത്തിയവർ പൊട്ടിച്ചെടുത്തു കടന്നു. വലിയകലവൂരിലും, പൂങ്കാവിലും രണ്ടു വീട്ടമ്മമാരുടെസ്വർണ്ണമാലകൾ ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്തു കടന്നു. 

മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ മറ്റത്തിൽ വെളിയിൽ രതീഷിന്റെ ഭാര്യ മഞ്ജു (26) വിന്റെ രണ്ടര പവൻ വരുന്ന  മാല പൊട്ടിച്ചു കടന്നു. വലിയ കലവൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു മഞ്ജു.

പിന്നില്‍ ബൈക്കിലെത്തിയവരാണ് മാല കവർന്നതെന്ന് മഞ്ജു മണ്ണഞ്ചേരി പൊലീസിനോട് പറഞ്ഞു. ആര്യാട് പഞ്ചായത്തിൽ വാർഡ് 18ൽ എം രത്‌ന കുമാറിന്റെ മകൾ ചിത്രകലയുടെ അഞ്ചു പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയാണ് കവർന്നത്. 

പൂങ്കാവ് ജങ്ഷന് വടക്കുഭാഗത്ത് ദേശീയപാതയിലൂടെ നടന്ന് ഇടറോഡിലേക്ക് കടന്നപ്പോൾ എതിരെ ബൈക്കിൽ എത്തിയാൾ ആണ് മാല അപഹരിച്ചതെന്ന് ചിത്രകല നോർത്ത് പൊലീസിനോട് പറഞ്ഞു. രണ്ടു സംഭവത്തിന് പിന്നിലും ഒരേ സംഘമാണോ എന്നത് വ്യക്തമായിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏഷ്യാനെറ്റ് ന്യൂസ് കിഫ്ബി ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; മൊബൈല്‍ ഫോണുകള്‍ സമ്മാനം!
പ്രിയപ്പെട്ട അധ്യാപിക സ്റ്റെഫിക്ക് നിറകണ്ണുകളോടെ വിട നൽകി വിദ്യാർത്ഥികളും സഹപ്രവർത്തകരും നാട്ടുകാരും; 33ാം വയസിൽ വിയോഗം