പട്ടാമ്പി തിരുവേ​ഗപ്പുറയിൽ 2 കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു, അപകടമുണ്ടായത് ഇന്നലെ വൈകുന്നേരം

Published : Oct 15, 2026, 11:55 AM IST
child death

Synopsis

ഉടൻ തന്നെ കുട്ടികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ സഹറയുടെ മരണം സംഭവിച്ചിരുന്നു. രക്ഷപ്പെടുത്തിയ മുഹമ്മദ് ഹനാനെ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു

പാലക്കാട്: പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ പപ്പടപടിയിൽ 2 കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ 5 വയസുകാരി ഫാത്തിമ സഹറ, ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ രണ്ടര വയസുകാരൻ മുഹമ്മദ് ഹനാൻ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ. കുറച്ച് കഴിഞ്ഞ് കുട്ടികളെ കാണാതായി. 50 മീറ്റർ അടുത്തുള്ള കുളത്തിൽ തെരഞ്ഞപ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ സഹറയുടെ മരണം സംഭവിച്ചിരുന്നു. രക്ഷപ്പെടുത്തിയ മുഹമ്മദ് ഹനാനെ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കലൂരിൽ നിന്ന് 22-കാരനായ യുവാവിനെ പൊലീസ് പിടികൂടി; കേരളത്തിലെ മൊത്തക്കച്ചവടക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യ കണ്ണി; 30 കിലോ കഞ്ചാവും കണ്ടെടുത്തു
നാട്ടിക ടോൾ പിരിവ് തൽക്കാലം തടയില്ല; ഹർജി നവംബർ നാലിന് വീണ്ടും പരിഗണിക്കും