ഇടുക്കി പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളും മരിച്ചു, ഒൻപതാം ക്ലാസ് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി

Published : Nov 29, 2026, 12:27 PM IST
student death

Synopsis

രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ ഫയർ ഫോഴ്സിൻറെ തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീമും എൻഡിആർഎഫും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇടുക്കി: ഇടുക്കി പൊന്മുടി ജലാശയത്തിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടു വിദ്യാർത്ഥികളുടേയും മൃതദേഹം കണ്ടെത്തി. പണിക്കൻകൂടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോ (14), തിങ്കൾക്കാട് സ്വദേശി ബ്രിജേഷിന്റെ മകൻ അരുൺ പിബി (14) എന്നിവരാണ് മരിച്ചത്. ശബരിമലയ്ക്ക് പോകുന്ന സഹപാഠിയുടെ കെട്ടുനിറയ്ക്ക് പോയതായിരുന്നു എട്ട് പേരടങ്ങുന്ന സംഘം. ഇതിൽ എട്ടംഗ സംഘമാണ് ഡാമിലെത്തിയത്.

ഇതിൽ ക്രിസ്റ്റോയും അരുണും കുളിക്കാൻ ഇറങ്ങി. മറ്റുള്ളവർ വീട്ടിലേക്ക് മടങ്ങി. വൈകുന്നേരമായിട്ടും കുട്ടികൾ മടങ്ങിയെത്താത്തതിനെ തുർന്ന് നടത്തിയ തെരച്ചിലിൽ അണക്കെട്ടിനു സമീപത്തു നിന്നും ബാഗും ചെരിപ്പും മറ്റും കണ്ടെത്തി. രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ ഫയർ ഫോഴ്സിൻറെ തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീമും എൻഡിആർഎഫും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്തെ പ്രധാന ലഹരിക്കച്ചവടക്കാരൻ, എംഡിഎംഎ കേസിൽ ഒളിവിലായിരുന്ന വർഗീസ് കഞ്ചാവും എംഡിഎംഎയുമായി പിടിയിൽ
കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഹാന്‍ഡ് ബാഗ്, തുറന്നപ്പോൾ എം.ഡി.എം.എ; യുവാവ് പിടിയില്‍