
ഇടുക്കി: ഇടുക്കി പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. പണിക്കൻകുടി ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെലെ വിദ്യാർത്ഥികളായ ക്രിസ്റ്റോ (14), അരുൺ പിബി (14) എന്നിവരെയാണ് കാണാതായത്. ശബരിമലയ്ക്ക് പോകുന്ന സഹപാഠിയുടെ കെട്ടുനിറയ്ക്ക് പോയതായിരുന്നു എട്ട് പേരടങ്ങുന്ന സംഘം. തുടർന്ന് ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി പോയതായാണ് സംശയം. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. നാളെ വീണ്ടും തെരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam