മൂന്നാറിൽ വീണ്ടും വന്യജീവി ആക്രമണം, രണ്ട് പശുക്കളെ കൊന്നു, കടുവയെന്ന് നാട്ടുകാർ

Published : Mar 09, 2023, 02:54 PM IST
മൂന്നാറിൽ വീണ്ടും വന്യജീവി ആക്രമണം, രണ്ട് പശുക്കളെ കൊന്നു, കടുവയെന്ന് നാട്ടുകാർ

Synopsis

കടുവ എന്നതിന് കൂടുതൽ പരിശോധന വേണമെന്നാണ് വനം വകുപ്പ് പറയുന്നത്. 

മൂന്നാർ : മൂന്നാറിൽ വീണ്ടും വന്യജീവിയുടെ ആക്രമണം. പെരിയവരെ ലോവർ ഡിവിഷനിൽ രണ്ട് പശുക്കളെ ആക്രമിച്ച് കൊന്നു. ആക്രമിച്ചത് കടുവയെന്നാണ് നാട്ടുകാർ പറയുന്നത്. പെരിയവരെ സ്വദേശി ഇളങ്കോവന്റെ പശുക്കളെയാണ് കൊന്നത്. ഇന്നലെ രാവിലെ മേയാൻ വിട്ട പശുക്കളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ തോട്ടം തൊഴിലാളികളാണ് പശുക്കളുടെ ജ‍ഡം കണ്ടെത്തുന്നത്. കടുവ എന്നതിന് കൂടുതൽ പരിശോധന വേണമെന്നാണ് വനം വകുപ്പ് പറയുന്നത്. 

രാവിലെ മേയാൻ വിട്ട പശുക്കൾ രാത്രി ഏറെ വൈകിയും തിരിച്ചെത്താത്തതിനാൽ പരിശോധന നടത്തിയിരുന്നു. എന്നാൽ കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ പ്രദേശത്തിലൂടെ പോയ തോട്ടം തൊഴിലാളികളാണ് ആക്രമിച്ച് കൊന്നിട്ട പശുക്കളെ കണ്ടെത്തിയത്. കടുവയാണെങ്കിൽ ആവശ്യമെങ്കിൽ പിടികൂടാനുള്ള നടപടികൾ നോക്കും. പ്രദേശത്ത് കൂടിയുള്ള രാത്രി സഞ്ചാരങ്ങളും പകൽ ഒറ്റയ്ക്കുള്ള സഞ്ചാരവും ഒഴിവാക്കണ മെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പോക്സോ കേസിൽ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം പിഴയും
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ ലാത്തിവീശി പൊലീസ്