ആലപ്പുഴ പടക്കനിര്‍മ്മാണ ശാലയിലെ തീപിടുത്തം; മരണം രണ്ടായി

Published : Mar 21, 2020, 09:12 AM ISTUpdated : Mar 21, 2020, 10:00 AM IST
ആലപ്പുഴ പടക്കനിര്‍മ്മാണ ശാലയിലെ തീപിടുത്തം; മരണം രണ്ടായി

Synopsis

കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപം പടക്കനിര്‍മ്മാണശാലക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി

ആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപം പടക്കനിര്‍മ്മാണശാലക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുളിങ്കുന്ന് സ്വദേശി റെജി, കിഴക്കേ ചിറ കുഞ്ഞുമോൾ എന്നിവരാണ് മരിച്ചത്. ഇന്നലെ പകല്‍ രണ്ടോടെയായിരുന്നു അപകടം. ഒമ്പത് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ കരിയച്ചിറ ഏലിയാമ്മ തോമസ്(50), മലയില്‍ പുത്തന്‍വീട്ടില്‍ ബിനു(30), കന്നിട്ടച്ചിറ ബിന്ദു (42),കിഴക്കാട്ടുതറ സരസമ്മ(52) കണ്ണാടി ഇടപ്പറമ്പില്‍ വിജയമ്മ(56) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  തീവ്രപരിചരണ വിഭാഗത്തിലാണ്. പുളിങ്കുന്ന് തോട്ടാത്തറ ഓമന(49) പുത്തന്‍പുരക്കല്‍ച്ചിറ ഷീല(48) കായല്‍പ്പുറം മുളവനക്കുന്ന് സിദ്ധാര്‍ത്ഥന്‍(64) എന്നിവര്‍ക്കും പരിക്കുകളേറ്റിട്ടുണ്ട്. 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി