എലിപ്പനി ബാധിച്ച് കുട്ടനാട്ടില്‍ രണ്ട് പേര്‍ മരിച്ചു

Web Desk   | Asianet News
Published : Oct 03, 2020, 01:13 PM IST
എലിപ്പനി ബാധിച്ച് കുട്ടനാട്ടില്‍ രണ്ട് പേര്‍ മരിച്ചു

Synopsis

കടത്തിറക്ക് തൊഴിലാളിയായ തോമാച്ചന്‍ പനി ബാധിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ചികിത്സയിലായിരുന്നു.  

ആലപ്പുഴ:എലിപ്പനി ബാധിച്ച് കുട്ടനാട്ടില്‍ രണ്ട് മരണം. നെടുമുടി കലയങ്കിരിച്ചിറ കൃഷ്ണ ബാബു, കൈനകരി ചേന്നങ്കരി തെക്കുംമുറി വീട്ടില്‍ തോമസ് കോശി എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനായ കൃഷ്ണ ബാബുവിനെ പനി ബാധിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എലിപ്പനി ആണെന്നും മറ്റെവിടേക്കെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോകാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ 9നു മരണപ്പെടുകയായിരുന്നു.

കടത്തിറക്ക് തൊഴിലാളിയായ തോമാച്ചന്‍ പനി ബാധിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ചികിത്സയിലായിരുന്നു. പനി മാറാതിരുന്നതോടെ വ്യാഴാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലാക്കി. ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ മരിച്ചു. ഇദേഹം കൊവിഡ് പോസിറ്റീവാണെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറത്ത് ‘വീട്ടിൽ ഊണ്’, അകത്ത് മിനി ബാർ, മുകൾ നിലയിൽ രഹസ്യ അറ, റെയ്ഡിൽ കിട്ടിയത് 76 കുപ്പി മദ്യം
'ഭർതൃവീട്ടുകാർ തന്നെ പ്രശ്നക്കാരിയാക്കി',രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി