ദേശീയപാത നിർമാണ സ്ഥലത്തെ രണ്ട് ജനറേറ്ററുകൾ കത്തി നശിച്ചു

Published : Oct 09, 2026, 10:59 PM IST
fire force

Synopsis

ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ രാത്രി 9.30നാണ് തീപിടിത്തമുണ്ടായത്. തുറവൂർ-അരൂർ ഉയരപ്പാതയുടെ നീളം കൂട്ടുന്ന ജോലികൾ നടക്കുന്നിടമാണിത്.

ആലപ്പുഴ: തുറവൂർ ഉയരപ്പാതയുടെ നിർമാണം നടക്കുന്ന സ്ഥലത്ത് രണ്ടു ജനറേറ്ററുകൾ കത്തിനശിച്ചു. ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ രാത്രി 9.30നാണ് തീപിടിത്തമുണ്ടായത്. തുറവൂർ-അരൂർ ഉയരപ്പാതയുടെ നീളം കൂട്ടുന്ന ജോലികൾ നടക്കുന്നിടമാണിത്. രാത്രി ജോലികൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ദേശീയപാതയിലെ വാഹന യാത്രികരാണ് ജനറേറ്ററിൽ നിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആളുകൾ ഓടിയെത്തി. പെട്ടെന്നു തന്നെ തീ തൊട്ടുത്തു വച്ചിരുന്ന മറ്റൊരു ജനറേറ്ററിലേക്ക് പടർന്നു. വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചതാണെന്ന് പ്രചാരണം ഉണ്ടായതോടെ വാഹനങ്ങൾ പാതയിൽ നിർത്തിയത് ഗതാഗത തടസ്സത്തിനു കാരണമായി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ചേർത്തലയിൽ നിന്ന് രണ്ടു യൂണിറ്റും അരൂരിൽ നിന്ന് രണ്ടു യൂണിറ്റും അഗ്‌നിശമനസേനകൾ എത്തിയാണ് തീ അണച്ചത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാട്സാപ്പ് ഡിലീറ്റ് ചെയ്ത ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, ബാലാവകാശ കമ്മിഷൻ കേസെടുത്തു
പോക്സോ കേസ് പ്രതി ആശുപത്രിയിൽ നിന്നും രക്ഷപെട്ടു