
ചിറയിൻകീഴ്: തമിഴ്നാട് വടശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽ നിന്ന് കണ്ടെത്തി. നാലുമാസം പ്രായമായ കൈക്കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടു പോയത്. തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പൊലീസ് ഉണർന്നു പ്രവർത്തിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ കണ്ടെത്താനായത്. കുട്ടിയെയും പ്രതികളേയും തമിഴ്നാടിന് പൊലീസിന് കൈമാറി.
കന്യാകുമാരി ജില്ലയിലെ വടശേരി ബസ് സ്റ്റേഷന് പുറത്ത് ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന വള്ളിയൂർ നരിക്കുറവർ കാളനിയിലെ മുത്തുരാജ-ജ്യോതിക ദമ്പതികളുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. ഒരു സ്ത്രീ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്‌റ്റേഷൻ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ സ്‌പെഷ്യൽ പൊലീസ് ഊർജിത പരിശോധന നടത്തിയിരുന്നുവെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇതിനിടയിലാണ് കുട്ടിയുമായി നാടോടി സംഘം ട്രെയിനില്‍ കയറിയെന്ന വിവരം ലഭിക്കുന്നത്. ചിറയില്‍ കീഴില്‍ താമസിക്കുന്ന നാടോടികളാണ് കുട്ടിയെ തട്ടിയെടുത്തത്. ഭിക്ഷാടനത്തിനായാണ് കുഞ്ഞിനെ കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ തട്ടിയെടുത്തത്. ശാന്തി , നാരായണന്‍ എന്നിവരാണ് പിടിയിലായത്. വളര്‍ത്താനാണ് കുട്ടിയെ കൊണ്ടുവന്നതെന്നാണ് പ്രതികളുടെ അവകാശവാദം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam