
കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്ത് തകര്‍ന്ന് രണ്ട് വീടുകള്‍ അപകട ഭീഷണിയില്‍. കാരശ്ശേരി പഞ്ചായത്തിലെ കല്‍പൂര്‍ സ്വദേശി സലിം മൈലാടിയിലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെ ഇടിഞ്ഞത്. ഇതിന് താഴെയുള്ള ആള്‍താമസമില്ലാത്ത വീടിന് മുകളിലേക്കാണ് ഇടിഞ്ഞുവീണത്. ഇതോടെ രണ്ട് വീടുകളും അപകട ഭീഷണി നേരിടുന്നുണ്ട്.
വലിയ ശബ്ദത്തോടെയാണ് സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. വീഴ്ചയില്‍ സലീമിന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. വില്ലേജ് ഓഫീസ് അധികൃതര്‍ സലീമിന്റെ കുടുംബത്തോട് ഇവിടെ നിന്നും മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, വാര്‍ഡ് മെംബര്‍ ശാന്താദേവി മൂത്തേടത്ത് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam