കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടം; ഓട്ടോയും ബൈക്കും കൂട്ടിമുട്ടി രണ്ട് മരണം

Published : Jun 10, 2023, 07:15 PM ISTUpdated : Jun 10, 2023, 07:28 PM IST
കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടം; ഓട്ടോയും ബൈക്കും കൂട്ടിമുട്ടി രണ്ട് മരണം

Synopsis

ബൈക്കിൽ സഞ്ചരിച്ച ആളുകളാണ് അപകടത്തിൽ മരിച്ചത്

കോഴിക്കോട്:  കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഓട്ടോയും ബൈക്കും കൂട്ടിമുട്ടി ആണ് അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിച്ച ആളുകളാണ് അപകടത്തിൽ മരിച്ചത്. കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ ആണ് മരിച്ചവരിൽ ഒരാൾ. കക്കാടംപൊയിൽ തോട്ടപ്പള്ളി കുന്നത്ത്  ജിബിൻ( 22)  ആണ് മരിച്ച രണ്ടാമത്തെ ആൾ. 

ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇടുക്കി കമ്പിളികണ്ടത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കമ്പളികണ്ടം സ്വദേശിയായ പ്ലസ് ടു വിദ്യാർഥി പടിഞ്ഞാറ്റേൽ വീട്ടിൽ ആദർശ് പി.ബി ആണ് മരിച്ചത്. 17 വയസ്സായിരുന്നു. പാറത്തോട് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയാണ് ആദർശ്.  രാവിലെ കമ്പിളികണ്ടത്തു നിന്നും പാറത്തോട്ടിലേക്ക് വരുമ്പോഴാണ് അപകടം. ആദർശ് ഓടിച്ചിരുന്ന പൾസർ ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചുമറിഞ്ഞാണ് അപകടം ഉണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആൽമരം ഒടിഞ്ഞുവീണത് ഫുട്ബോൾ കളിച്ച കുട്ടികളുടെ മേലെ; ആലുവയിൽ 7 വയസുകാരൻ മരിച്ചു, മൂന്ന് കുട്ടികൾക്ക് പരിക്ക്

ഇടുക്കിയിലെ റേഷന്‍ കടകളില്‍ പച്ചരി മാത്രം; ചാക്കരിയും മട്ടയരിയുമെത്തുന്നില്ലെന്ന് വ്യാപാരികള്‍

 

 

PREV
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്