
ആലപ്പുഴ: നഗരമധ്യത്തിലെ സ്റ്റേഷനറി കടയിൽനിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് കവർന്നു. ആലപ്പുഴ സ്റ്റേഡിയം വാർഡ് റെയ്ബാൻ കോംപ്ലക്സിൽ സുധീറിന്റെ ഉടമസ്ഥതയിലെ ബിഎം സ്റ്റോഴ്സിലായിരുന്നു മോഷണം. ബുധനാഴ്ച രാത്രി 11.45നാണ് സംഭവം.
കടയുടെ പുറത്തെ ഷട്ടറിനോട് ചേർന്നുള്ള ഗേറ്റ് വഴിഎത്തിയ മോഷ്ടാവ് ഷട്ടറിൻ്റെ പൂട്ട് തകർത്താണ് അകത്തുകയറിയത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന കിങ്ങ്സ് ലൈറ്റ്, വിൽസ്, മിനി വിൽസ്, ഗോൾഡ്, മിനി ഗോൾഡ് എന്നിവയടക്കമുള്ള സിഗരറ്റുകളാണ് കവർന്നത്.
വ്യാഴാഴ്ച രാവിലെ 8.30ന് കട തുറക്കാനെത്തിയ ജോലിക്കാരാണ് പൂട്ടുതകർന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. മേശ കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടിരുന്നു. ഇതിനൊപ്പമുണ്ടായ പേഴ്സിൽ സൂക്ഷിച്ച എടിഎം, പാൻ കാർഡ് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടിട്ടില്ല.
പഴ്സിലെ സൗദി റിയാലും തിരിച്ചുകിട്ടി. കടയിലെ സിസിടിവി ദൃശ്യത്തിൽ പാൻറ് ധരിച്ച് 35-40 വയസ്സ് തോന്നിക്കുന്ന കഷണ്ടിയുള്ള മോഷ്ടാവിൻറ ചിത്രം തെളിഞ്ഞിട്ടുണ്ട്. സൗത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam