ചെലവഴിച്ചത് 42 ലക്ഷം, ​ഗുരുവായൂർ ന​ഗരസഭ വാങ്ങിയ രണ്ട് ലോറികളും ഉപയോ​ഗിക്കാതെ നശിക്കുന്നു; മൂന്നുവർഷമായി ടൗൺഹാൾ വളപ്പിൽ

Published : Oct 21, 2026, 12:45 PM IST
guruvayoor municipality lorry

Synopsis

നഗരസഭ പരിധിയിലെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശുചിമുറി മാലിന്യം ശേഖരിച്ച് ചക്കംകണ്ടം ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കുന്നതിനാണ് സീവേജ് ലോറി വാങ്ങിയത്. എന്നാൽ പ്രദേശവാസികളുടെയും സിപിഐയുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിക്കും ഇപ്പോഴത്തെ എൽഡിഎഫ് ഭരണസമിതിക്കും പദ്ധതി നടപ്പാക്കാനായില്ല.

തൃശ്ശൂർ: ലക്ഷങ്ങൾ ചെലവഴിച്ച് ഗുരുവായൂർ നഗരസഭ വാങ്ങിയ പുതിയ രണ്ട് ലോറികൾ മൂന്ന് വർഷമായി ടൗൺഹാൾ വളപ്പിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നു. അമൃത് പദ്ധതിയിൽ 27 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ സീവേജ് ക്ലീനിങ് ലോറിയും കുടിവെള്ള വിതരണത്തിനായി 15 ലക്ഷം രൂപ മുടക്കി വാങ്ങിയ 12,000 ലിറ്റർ ശേഷിയുള്ള ടാങ്കർ ലോറിയുമാണ് ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുന്നത്.

നഗരസഭ പരിധിയിലെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശുചിമുറി മാലിന്യം ശേഖരിച്ച് ചക്കംകണ്ടം ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കുന്നതിനാണ് സീവേജ് ലോറി വാങ്ങിയത്. എന്നാൽ പ്രദേശവാസികളുടെയും സിപിഐയുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിക്കും ഇപ്പോഴത്തെ എൽഡിഎഫ് ഭരണസമിതിക്കും പദ്ധതി നടപ്പാക്കാനായില്ല. തുടർന്ന് വാഹനം മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറാൻ അമൃത് അധികൃതർ നിർദ്ദേശിച്ചെങ്കിലും വാഹനം ഉപയോഗിക്കുന്നുണ്ടെന്നാണ് നഗരസഭ റിപ്പോർട്ട് നൽകിയത്. കുടിവെള്ള ടാങ്കർ ലോറി വലുപ്പം കൂടുതലായതിനാൽ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കാൻ കഴിയാത്തതാണ് ഉപയോഗിക്കാത്തതിന് കാരണം. ഇതുമൂലം നിലവിൽ സ്വകാര്യ വാഹനങ്ങൾ വാടകക്കെടുത്താണ് നഗരസഭ കുടിവെള്ള വിതരണം നടത്തുന്നത്. ഇതിനായി ലക്ഷങ്ങൾ വാടകയിനത്തിൽ നൽകേണ്ടി വരുന്നുണ്ട്.

42 ലക്ഷം രൂപയുടെ വാഹനങ്ങൾ നശിപ്പിച്ച് നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. വിഷയത്തിൽ സംസ്ഥാന സർക്കാരിന് പരാതി നൽകുമെന്ന് മുസ്ലിം ലീഗ് ഗുരുവായൂർ ഈസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. ജയപ്രകാശ് പറഞ്ഞു. രണ്ടു വാഹനങ്ങളും നിരത്തിലിറങ്ങണമെങ്കിൽ ലക്ഷങ്ങൾ ചെലവഴിക്കേണ്ട അവസ്ഥയുമുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബേപ്പൂർ തീരത്ത് ചരക്കുകപ്പൽ ‘എംഎസ്‍വി ജീസസ് ഹാർട്ട്' കടലിൽ മുങ്ങി, എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
നഗ്നനായി എത്തി വീടിന്റെ ജനൽ തുറന്ന് അകത്തേക്ക് നോക്കുന്ന ദൃശ്യം സിസിടിവിയില്‍; താമരശ്ശേരിയില്‍ വീണ്ടും സാമൂഹ്യവിരുദ്ധ ശല്യം