
മലപ്പുറം; പെരിന്തല്‍മണ്ണ സ്വദേശികളായ രണ്ട് ഉംറ തീര്‍ത്ഥാടകര്‍ സൗദി അറേബ്യയില്‍ അന്തരിച്ചു. പെരിന്തല്‍മണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന കുറ്റിക്കുന്നത്ത് സൈദ് മുഹമ്മദ് ഫാറൂഖ് (57), പെരിന്തല്‍മണ്ണ താഴെക്കോട് മേലെകളം സ്വദേശി പൊന്നേത്ത് കോയയുടെ ഭാര്യ നഫീസ (58) എന്നിവരാണ് മരിച്ചത്.
സൈദ് മുഹമ്മദ് ഫാറൂഖ് മക്കയില്‍ വെച്ച് ഉംറയുടെ ഭാഗമായുള്ള ത്വവാഫിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഡിസംബര്‍ 24-ന് ഭാര്യയോടൊപ്പം ദുബായിലുള്ള മക്കളുടെ അടുത്തേക്ക് പോയ അദ്ദേഹം അവിടെ നിന്നാണ് മക്കയിലെത്തിയത്.
പെരിന്തല്‍മണ്ണയിലെ സുന്നുപ്പ എന്ന് വിളിക്കപ്പെടുന്ന പരേതനായ സൈദ് മൊയ്തീന്റെ മകനാണ്. മുന്‍പ് പാണ്ടിക്കാട്ട് ഹാര്‍ഡ്വെയര്‍ സ്ഥാപനം നടത്തിയിരുന്നു. മയ്യിത്ത് നിയമനടപടികള്‍ക്ക് ശേഷം മക്കയില്‍ ഖബറടക്കും.
ഉംറ കഴിഞ്ഞ് മടങ്ങാന്‍ ജിദ്ദ എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് താഴെക്കോട് സ്വദേശിനി നഫീസ മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാട്ടിലെത്തേണ്ടതായിരുന്നു ഇവര്‍. കൂടെയുണ്ടായിരുന്ന ഗ്രൂപ്പ് അംഗങ്ങള്‍ ഇന്നലെ നാട്ടില്‍ തിരിച്ചെത്തി. പെരിന്തല്‍മണ്ണ കക്കൂത്ത് പരേതനായ ചെമ്മംകുഴിയില്‍ ഹംസയുടെ മകളാണ്. മൃതദേഹം നാട്ടിലെത്തിച്ച് താഴെക്കോട് ജുമാ മസ്ജിദില്‍ ഖബറടക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam