നിറയെ പോത്തുമായി വന്ന ലോറി കത്തികാട്ടി തട്ടിയെടുത്തു, തിരികെ കൊടുത്തപ്പോൾ കാലി, വൈകാതെ പൊക്കി പൊലീസ്

Published : Jul 25, 2024, 02:10 AM IST
നിറയെ പോത്തുമായി വന്ന ലോറി കത്തികാട്ടി തട്ടിയെടുത്തു,  തിരികെ കൊടുത്തപ്പോൾ കാലി, വൈകാതെ പൊക്കി പൊലീസ്

Synopsis

കിഴക്കഞ്ചേരിയിൽ സിനിമാ സ്റ്റൈലിൽ ലോറി തടഞ്ഞുനിർത്തി പോത്തുകളെ മോഷ്ടിച്ച് രണ്ടംഗ സംഘം. 

പാലക്കാട്: കിഴക്കഞ്ചേരിയിൽ സിനിമാ സ്റ്റൈലിൽ ലോറി തടഞ്ഞുനിർത്തി പോത്തുകളെ മോഷ്ടിച്ച് രണ്ടംഗ സംഘം. പൊലീസിന്‍റെ അതിവേഗ നീക്കത്തിന് പിന്നിൽ, ചീരക്കുഴി സ്വദേശികളായ ഷജീർ, ഷമീർ എന്നിവർ പിടിയിലായി. ഇന്നലെ പുലർച്ചെ 4 മണിക്കാണ് സംഭവം.ആന്ധ്രയിൽ നിന്ന് ലോറിയിൽ പേത്തുകളെ കൊണ്ടുവരികയായിരുന്നു സുഭാഷ് രാജ്. 50 പോത്തുകളും 27 കാളകളുമാണ് ലോറിയിൽ ഉണ്ടായിരുന്നത്. 

കായംകുളം സ്വദേശി ബിനുവിന്റേത് ആയിരുന്നു ഉരുക്കൾ. വടക്കഞ്ചേരി എത്തിയതും കാറിലും ജീപ്പിലും ബൈക്കിലുമെത്തിയ സംഘം വണ്ടി തടഞ്ഞുനിർത്തി.  കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം വാഹനം ഓടിച്ചിരുന്ന സുഭാഷിനെ മറ്റൊരു കാറിലേക്ക് മാറ്റി മോഷണസംഘം ലോറിയുമായി പോയി. ഒരു മണിക്കൂറാണ് സുഭാഷുമായി നഗരത്തിൽ കറങ്ങിയത്. ഒടുവിൽ വടക്കഞ്ചേരിയിലെത്തിയപ്പോൾ ലോറി തിരികെ നൽകി. പക്ഷെ അതിൽ ഉരുക്കൾ ഇല്ലായിരുന്നു.

ഉടമയുടെ പരാതിയിൽ വടക്കഞ്ചേരി പെലീസ് അന്വേഷണം തുടങ്ങി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഷജീറും, ഷമീറും പിടിയിലായി. കിഴക്കഞ്ചേരി പഞ്ചായത്തിന്റെ രണ്ടു ഭാഗങ്ങളിൽ നിന്നായി പേത്തുകളെയും പശുക്കളെയും കണ്ടെത്തി.

'3 ഐഫോൺ പോരട്ടെ! കാശ് ദേ അക്കൗണ്ടിലിട്ടു', കോഴിക്കോട് പണികഴിഞ്ഞ് കാസര്‍കോട്, പിടിയിലായതും മൊബൈൽ കടയിൽ നിന്ന്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി