വാഹനം പരിശോധിച്ചപ്പോൾ രണ്ട് യുവാക്കളോ‌ടൊപ്പം പെൺകുട്ടി! പരിശോധിച്ചപ്പോൾ കൈയിൽ എംഡിഎംഎ, മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

Published : Jul 09, 2026, 06:40 PM IST
MDMA Malappuram case

Synopsis

പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ ബോർഡിൽ ഹാജരാക്കി വീട്ടുകാർക്ക് ഒപ്പം വിട്ടു. കുട്ടിക്ക് കൗൺസിലിംഗ് നൽകും. കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറം: മലപ്പുറം എടരിക്കോട് കാറിൽ കടത്തിയ എംഡിഎംഎയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും രണ്ടു യുവാക്കളും പിടിയില്‍. ഇവരിൽ നിന്നും 1.24 ഗ്രാം എംഡിഎ എ കണ്ടെത്തി. വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്. മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയുമാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ ബോർഡിൽ ഹാജരാക്കി വീട്ടുകാർക്ക് ഒപ്പം വിട്ടു. കുട്ടിക്ക് കൗൺസിലിംഗ് നൽകും. കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട് വളഞ്ഞ് തക്കം പാർത്തിരുന്ന് പൊലീസ്, പക്ഷെ പിടികൂടാനായില്ല; കൊല്ലത്ത് എംഡിഎംഎ കച്ചവടം നടത്തിയയാൾ രക്ഷപ്പെട്ടു
'പാലായിൽ കുടിവെള്ളം ചോദിച്ചാൽ 'അച്ഛനോട് പറയാൻ' പറയുന്ന ഭരണം, ആ കൊച്ചിന് നല്ല ഭാവി ആശംസിക്കുന്നു'; തുറന്നടിച്ച് എൽഡിഎഫ് കൗൺസിലർമാർ