വീട് വളഞ്ഞ് തക്കം പാർത്തിരുന്ന് പൊലീസ്, പക്ഷെ പിടികൂടാനായില്ല; കൊല്ലത്ത് എംഡിഎംഎ കച്ചവടം നടത്തിയയാൾ രക്ഷപ്പെട്ടു

Published : Jul 09, 2026, 06:14 PM IST
Kollam MDMA

Synopsis

കൊല്ലത്ത് വർക്ക്ഷോപ്പിന്റെ മറവിൽ എം.ഡി.എം.എ കച്ചവടം നടത്തിയ മനോഫർ ഫൈസി എന്നയാൾ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഇയാളുടെ വീട്ടിൽ നിന്നും 11.1 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കൊല്ലം: വർക്ക്ഷോപ്പിന്റെ മറവിൽ എം.ഡി.എം.എ കച്ചവടം നടത്തിയയാളെ വീടു വളഞ്ഞ് തന്ത്രപരമായി പിടികൂടാനെത്തി പോലീസിന്റെ നീക്കം മണത്തറിഞ്ഞ പ്രതി ഓടി രക്ഷപ്പെട്ടു. പള്ളിമുക്ക് ചകിരിക്കട സനോജ് മൻസിലിൽ മനോഫർ ഫൈസി ആണ് പൊലീസ് വീട് വളയുന്നതു കണ്ടു ഓടി രക്ഷപ്പെട്ടത്. വർക്ഷോപ്പിൽ നിന്നും 11.1 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു. വീടിനോട് ചേർന്ന് കാറുകളുടെ തകരാർ പരിഹരിക്കുന്ന സ്ഥലത്താണ് ഇയാൾ ലഹരി കച്ചവടം നടത്തിവന്നിരുന്നത്. മനോഫർ നേരത്തെയും ലഹരി വിൽപ്പന കേസിൽ പൊലീസിന്റെ പിടിയിൽ ആയിട്ടുണ്ട്. എക്സൈസും പിടികൂടിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ ഹേമലത ഐ പിഎസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫ് എസ് ഐ സായി സേവനും സംഘവും ആണ് മനോഫറിന്റെ വീട് വളഞ്ഞത്. പ്രതി ഓടിരക്ഷപ്പെട്ടതോടെ ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാലായിൽ കുടിവെള്ളം ചോദിച്ചാൽ 'അച്ഛനോട് പറയാൻ' പറയുന്ന ഭരണം, ആ കൊച്ചിന് നല്ല ഭാവി ആശംസിക്കുന്നു'; തുറന്നടിച്ച് എൽഡിഎഫ് കൗൺസിലർമാർ
സെക്രട്ടേറിയറ്റിന് മുന്നിലെ പൊലീസ് കാന്റീനിൽ 'അട്ട ഫ്രൈ': ഊണിനൊപ്പം വാങ്ങിയ വറുത്ത അയലക്കൊപ്പം ചത്ത അട്ട, പൂട്ടിട്ട് നഗരസഭ