നെടുമങ്ങാട് കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്ന രണ്ടു യുവാക്കളെ പൊലീസ് പിടികൂടി

Published : Mar 22, 2025, 11:19 AM IST
നെടുമങ്ങാട് കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്ന രണ്ടു യുവാക്കളെ പൊലീസ് പിടികൂടി

Synopsis

21ഉം 36ഉം വയസുള്ള യുവാക്കളാണ് കഞ്ചാവ് വിൽപനയ്ക്ക് അറസ്റ്റിലായത്. 

തിരുവനന്തപുരം: കഞ്ചാവ് കൈവശം സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. വാണ്ട മേക്കുംകര വീട്ടിൽ  ആർ.ബിപിൻ ( 21 )അയിരൂപ്പാറ നാലുമുക്ക് കുന്നുവിള വീട്ടിൽ ആഷിക് എന്ന് വിളിക്കുന്ന എസ്. ഹാഷിം (36) എന്നിവരാണ് പിടിയിലായത്. ഇവർ നെടുമങ്ങാട് മേഖലയിലാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ അസിം , ശ്രീത,അജിത് എന്നിവരടങ്ങിയസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മലപ്പുറത്ത് മറ്റൊരു സംഭവത്തിൽ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിലായി. വ്യാഴാഴ്ച വൈകീട്ട്  നടന്ന പരിശോധനയിലാണ് താമസിക്കുന്ന മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കൊടശ്ശേരി രണ്ടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അസം സ്വദേശിയായ അസീസുര്‍ റഹ്‌മാനാണ് (38) പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂരില്‍നിന്ന് കഞ്ചാവ് എത്തിച്ച് ഇയാള്‍ മറ്റ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ