മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

Web Desk   | Asianet News
Published : Jan 28, 2021, 07:20 AM IST
മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

Synopsis

മാരക മയക്കുമരുന്ന് സിന്തറ്റിക് ഇനത്തിൽപെട്ട എം ഡി എം എ, ഹാഷിഷ് ഓയിൽ തുടങ്ങിയവയുമായി രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 

താനൂർ: തിരൂരങ്ങാടി പാണ്ടിമുറ്റത്ത് കാറിൽ വിതരണത്തിനെത്തിച്ച മാരക മയക്കുമരുന്ന് സിന്തറ്റിക് ഇനത്തിൽപെട്ട എം ഡി എം എ, ഹാഷിഷ് ഓയിൽ തുടങ്ങിയവയുമായി രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. താനാളൂർ നിരപ്പിൽ സ്വദേശി തോട്ടുങ്ങൽ വീട്ടിൽ പ്രബീഷ് (34), ഒഴൂർ തലക്കാട്ടൂർ സ്വദേശി കൊല്ലത്തേടത്ത് വീട്ടിൽ സജീവ് (29) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. 

ഇവരിൽ നിന്നും ഏതാണ് ഒന്നര ലക്ഷം രൂപയുടെ മയക്ക് മരുന്നുകൾ കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. ഇവർ സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. നിരവധി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇവരുടെ വലയിലകപ്പെട്ടിട്ടുണ്ടെന്നും തിരിച്ചറിഞ്ഞ വിദ്യാർഥികളുടെ രക്ഷിതാക്കളെ ഉടൻ വിളിച്ചറിയിക്കുമെന്നും ഇൻസ്‌പെക്ടർ അറിയിച്ചു.

PREV
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്