
ആലപ്പുഴ: ചെട്ടികുളങ്ങരയില്‍ സുഹൃത്തിന്റെ വീടുന് മുമ്പില്‍ നിന്ന് സംസാരിക്കുകയായിരുന്ന യുവാവിന് അജ്ഞാതരുടെ വെട്ടേറ്റു. കണ്ണമംഗലം അട്ടത്തോട്ടില്‍ കിഴക്കതില്‍ സുനില്‍(39)നാണ് വെട്ടേറ്റത്ത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കണ്ണമംഗലം ആശാന്‍റയ്യത്ത് ഉണ്ണികൃഷ്ണ(42)നും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 9 മണിയോടെ കണ്ണമംഗലം ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ള ഉണ്ണികൃഷ്ണമന്റെ വീടിനു മുന്‍പിലാണ് സംഭവം.
ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം സുനില്‍, ഉണ്ണികൃഷ്ണന്‍ എന്നിവരെ അക്രമിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്റെ വീടിനു മുന്‍പില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ഇവരെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം ഒരു പ്രകോപനവും ഇല്ലാതെ അക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പഞ്ഞു. കഴിഞ്ഞ ന്യൂ ഈയറിന് അസഭ്യവര്‍ഷം ചൊരിഞ്ഞുകൊണ്ട് പ്രദേശത്തുകൂടി ബൈക്കില്‍ പോയ യുവാക്കളെ ഉണ്ണികൃഷ്ണന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണോ അക്രമണത്തിനു പിന്നിലെന്നാണ് ഇവരുടെ സംശയം.
മഴുകൊണ്ടുള്ള ആക്രമണത്തില്‍ സുനിലിന്റെ കൈത്തണ്ടയ്ക്ക് ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്, ഉണ്ണികൃഷ്ണന്റെ കൈയ്യില്‍ അടിയുമേറ്റിട്ടുണ്ട്. സുനിലിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഉണ്ണികൃഷ്ണനെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുനില്‍ കേറ്ററിംഗ് സര്‍വ്വീസ് നടത്തുന്നയാളും ഉണ്ണികൃഷ്ണന്‍ കോണ്‍ട്രാക്ടറുമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam