വൈകുന്നേരം 6:30, സംശയാസ്പദ സാഹചര്യത്തില്‍ കാറില്‍ രണ്ടു പേർ; എംഡിഎംഎയുമായി സഹോദരങ്ങള്‍ പിടിയില്‍

Published : May 13, 2026, 12:07 PM IST
brothers arrest

Synopsis

മലപ്പുറം സ്വദേശികളായ സഹോദരങ്ങളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

മലപ്പുറം: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി സഹോദരങ്ങള്‍ വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായി. മലപ്പുറത്തെ ആതവനാട് കരിപ്പോള്‍ പട്ടര്‍ക്കല്ല് സ്വദേശികളായ റഷീദ് (53), സഹോദരന്‍ മുഹമ്മദ് ഷരീഫ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ കുടശ്ശേരിപ്പാറ എകെകെ നഗര്‍ പരിസരത്തു വെച്ചാണ് പ്രതികള്‍ പിടിയിലായത്.

സംശയാസ്പദമായ സാഹചര്യത്തില്‍ കാറില്‍ ഇരിക്കുകയായിരുന്ന ഇവരെ പരിശോധിച്ചപ്പോഴാണ് കൈവശം സൂക്ഷിച്ചിരുന്ന നാലു ഗ്രാം എംഡിഎംഎ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രതികള്‍ പ്രധാനമായും ലഹരിവില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ ലഹരി വില്‍പന ശൃംഖലയെ കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വളാഞ്ചേരി എസ് ഐ നിര്‍മല്‍, എ എസ് ഐമാരായ സജുകുമാര്‍, ജയപ്രകാശന്‍, സിപിഒമാരായ അനില്‍കുമാര്‍, വിജയനന്ദു തോമസ്, രജിത, സനൂബ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ബോസ് താരം ജിന്‍റോയുടെ ജിം ലേലം ചെയ്ത് നഗരസഭ; അഞ്ച് വർഷമായി വാടക അടച്ചില്ല, കുടിശ്ശിക 16 ലക്ഷം രൂപ
നിലമേൽ വാഹനാപകടം; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു, സ്കൂട്ടർ ഇടിച്ചിട്ട് നിർത്താത പോയ കാറിനായി അന്വേഷണം