
കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോ വിജയി പി ഡി ജിന്‍റോയുടെ ഉടമസ്ഥതയിലുള്ള 'ബോഡി ക്രാഫ്റ്റ് മൾട്ടി ഇന്റർനാഷണൽ ഹെൽത്ത് ക്ലബ്' എന്ന ജിം നഗരസഭ ലേലം ചെയ്തു. ആലുവ നഗരസഭയുടെ ക്ലോക്ക് ടവറിൽ പ്രവർത്തിച്ചിരുന്ന ജിമ്മാണ് നഗരസഭ ലേലം ചെയ്തത്. 16 ലക്ഷത്തോളം രൂപയുടെ വാടക കുടിശ്ശിക വന്നതാണ് നടപടിക്ക് കാരണമായത്. ലേലത്തിൽ 6.15 ലക്ഷം രൂപയാണ് ലഭിച്ചത്. 6.14 ലക്ഷം രൂപയായിരുന്നു ചുരുങ്ങിയ ലേല തുകയായി നിശ്ചയിച്ചിരുന്നത്. ഫോർട്ട്കൊച്ചിയിൽ ജിം നടത്തുന്നയാളാണ് ലേലത്തിലൂടെ ജിന്റോയുടെ ജിം സ്വന്തമാക്കിയത്.
ജിം ലേലം ചെയ്തെങ്കിലും നഗരസഭയ്ക്ക് 10 ലക്ഷത്തോളം രൂപയുടെ നഷ്ടം ഇപ്പോഴും നിലനില്ക്കുകയാണ്. 2017ൽ 2000 ചതുരശ്ര അടി വിസ്തീർണത്തിൽ ജിന്റോ ജിം ആരംഭിച്ചിരുന്നു. 2021ന് ശേഷം ഇയാൾ വാടക അടച്ചിട്ടില്ല. മൂന്ന് മാസം മുൻപ് നഗരസഭ ജപ്തി നോട്ടീസ് നൽകി മുറി നഗരസഭ സീൽ ചെയ്തിരുന്നു. ആലുവയിൽ വാടക കുടിശ്ശിക നിലനിൽക്കേ മറ്റ് സ്ഥലങ്ങളിലും ജിന്റോ പുകിയ ശാഖകൾ ആരംഭിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam