ബൈക്കിലെത്തിയവർ 80കാരിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു; സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കുടുങ്ങി

Published : Mar 09, 2025, 07:53 AM IST
ബൈക്കിലെത്തിയവർ 80കാരിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു; സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കുടുങ്ങി

Synopsis

രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളിലേക്ക് എത്തുന്നതിൽ നിർണായകമായത്. 

തിരുവനന്തപുരം: ചന്തയിൽ പോയി മടങ്ങിയ വയോധികയുടെ സ്വർണ മാല പൊട്ടിച്ച ശേഷം കടന്നുകളഞ്ഞ പ്രതികൾ പിടിയിലായി. തിരുവനന്തപുരം ചെങ്കൽ മര്യാപുരം ശിവപാർവ്വതി ക്ഷേത്രത്തിനു സമീപം ഇറപ്പക്കാണി പൊറ്റയിൽ വീട്ടിൽ മനോജ് (31), പെരുമ്പഴുതൂർ വട കോട് തളിയാഴ്ചൽ സ്വദേശി ജയൻ എന്നു വിളിക്കുന്ന ജയകൃഷ്ണൻ (42) എന്നിവരെയാണ് കഴിഞ്ഞ ദിവസം  രാത്രിയോടെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. 

വെള്ളിയാഴ്ച രാവിലെയാണ് ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേർന്ന പയറ്റുവിള കിഴക്കരുക് പുത്തൻവീട്ടിൽ കമലാക്ഷി (80 )യുടെ ഒന്നേകാൽ പവന്റെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. രാവിലെ 11 മണിയോടെ പയറ്റുവിള കണ്ണറവിള റോഡിലായിരുന്നു ഈ സംഭവം നടന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് കഴിഞ്ഞ ദിവസം രണ്ട് പ്രതികളെയും പിടികൂടാനായത്.

Read also: താനൂരിൽ പെണ്‍കുട്ടികൾ നാടുവിട്ട സംഭവം; കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല, കൗണ്‍സിലിങ്ങ് നല്‍കണമെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിൻ നമ്പർ 16329, നാഗര്‍കോവില്‍- മംഗളൂരു അമൃത് ഭാരത് എക്സ്‍പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു
ശബ്ദം പുറത്തറിയാതിരിക്കാന്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഉറക്കെ പാട്ട് വെച്ച് അധ്യാപകനെ ക്രൂരമായി തല്ലി; മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ 3 പേർ പിടിയിൽ