ഫുട്ബോൾ മത്സരം കണ്ടുമടങ്ങിയ യുവാക്കളെ ബൈക്ക് തടഞ്ഞു മർദ്ദിച്ചു; രണ്ടു പേർ കൂടി പിടിയിൽ

Published : Mar 21, 2024, 01:34 AM IST
ഫുട്ബോൾ മത്സരം കണ്ടുമടങ്ങിയ യുവാക്കളെ ബൈക്ക് തടഞ്ഞു മർദ്ദിച്ചു; രണ്ടു പേർ കൂടി പിടിയിൽ

Synopsis

കാറിലും ആറ് ബൈക്കുകളിലുമായി വന്ന 15 അക്രമി സംഘമാണ് യുവാക്കളെ മർദ്ദിച്ചത്.പരിക്കേറ്റവ‍ർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഹരിപ്പാട്: ആലപ്പുഴ കരുവാറ്റയിൽ ഫുട്ബോൾ മത്സരം കണ്ടുമടങ്ങിയ യുവാക്കളെ പല്ലന കുമാരകോടി പാലത്തിൽ ബൈക്ക് തടഞ്ഞു മർദ്ദിച്ച കേസിൽ രണ്ടുപേരെകൂടി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് പുന്തല പുത്തൻപറമ്പിൽ വിഷ്ണു (24), തോട്ടപ്പള്ളി കൊട്ടാരവളവ് ഗിരിജൻചിറയിൽ അനന്തു (23) എന്നിവരാണ് അറസ്റ്റിലായത്. 

കേസിൽ കരുവാറ്റ വടക്ക് അശോകത്തിൽ അമൽ അശോക് (22), അഞ്ചുതെങ്ങിൽ അനന്തകൃഷ്ണൻ (22) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 25ന് രാത്രി 10.30നായിരുന്നു സംഭവം. ആറാട്ടുപുഴ സ്വദേശികളായ അസ്ലം (22), മുഹസിൻ (24), ഷഫീഖ് (25), ഷംനാദ് (22) എന്നിവർക്കാണ് പരിക്കേറ്റത്. കമ്പിവടികൊണ്ടും മറ്റും അടിയേറ്റ ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാറിലും ആറ് ബൈക്കുകളിലുമായി വന്ന 15 അക്രമി സംഘമാണ് യുവാക്കളെ മർദ്ദിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു