അടച്ചിട്ട വീട്, രഹസ്യ വിവരം കിട്ടി പരിശോധനക്കെത്തി പൊലീസ്; പിടിച്ചത് 7 കോടി, നിരോധിച്ച 2000ത്തിന്റെ നോട്ടുകൾ!

Published : Mar 20, 2024, 09:54 PM IST
അടച്ചിട്ട വീട്, രഹസ്യ വിവരം കിട്ടി പരിശോധനക്കെത്തി പൊലീസ്; പിടിച്ചത് 7 കോടി, നിരോധിച്ച 2000ത്തിന്റെ നോട്ടുകൾ!

Synopsis

 രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അമ്പലത്തറ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

കാസർകോ‍ട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടിൽ നിന്നും 2000 ത്തിൻ്റെ നിരോധിത നോട്ടുകൾ പിടികൂടി പൊലീസ്. ഏഴ് കോടി രൂപയാണ് പിടിച്ചത്. അബ്ദുൽ റസാഖ് എന്നയാൾ വാടകയ്ക്ക് എടുത്ത വീടാണിത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അമ്പലത്തറ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കർണാടക സ്വദേശിയാണ് ഇതിന് പിന്നിലെ പ്രധാനിയെന്നാണ് പൊലീസ് നിഗമനം. ഈ നോട്ടുകൾ എന്തിനാണ് ഉപയോഗിക്കുന്നത് എന്നത് അടക്കമുള്ള അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി, നാടൻ പാട്ടിനിടെ യുവാക്കൾ തമ്മിൽ സംഘർഷം
ബസുകൾ പാതിവഴിയിൽ ആളുകളെ ഇറക്കിപോവേണ്ട അവസ്ഥ, പട്ടാമ്പിയിൽ ഗതാഗതകുരുക്ക് രൂക്ഷം