
കൊല്ലം: കൊല്ലം കടയ്ക്കലിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. കടയ്ക്കൽ കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ് , ലിജോ, അജീഷ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. വയല സ്വദേശിയായ ശരത് കുമാർ ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് കൊല്ലപ്പെട്ടത്. ബാറിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കടയ്ക്കൽ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം.
ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ കോവൂർ സ്വദേശി രാഹുലുമായി ശരത് വാക്കു തർക്കമുണ്ടായി. തുടർന്ന് ബാർ ജീവനകാർ ഇടപെട്ട് ഇരുവരേയും മടക്കി അയച്ചു. അഞ്ചുമുക്കിലെ ഭാര്യ വീട്ടിൽ ആയിരുന്നു ശരത്തിന്റെ താമസം. ഇവിടേക്ക് പോവുകയായിരുന്ന ശരത്തിനെ പിൻതുടർന്ന് ഓട്ടോറിക്ഷയിൽ എത്തിയ നാലഗസംഘം പന്തളം മുക്കിൽവച്ച് കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് കുത്തുകയും വെട്ടുകയായിരുന്നു. വെട്ടേറ്റ ശരത്ത് സമീപത്തെ വീട്ടിലേക്ക് ഓടികയറി പിൻതുടർന്ന് എത്തിയ സംഘം ദേഹമാസകലം വെട്ടിയും കുത്തിയും പരിക്കേൽപിച്ചു.
വെട്ടേറ്റ് കിടന്ന ശരത്തിനെ നാട്ടുകാർ ചേർന്ന് ആദ്യം കടക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam