പരിശോധിച്ചപ്പോൾ 2000 ത്തിലധികം കഞ്ചാവ് മിഠായികൾ; 2 ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

Published : May 21, 2024, 08:06 AM ISTUpdated : May 21, 2024, 02:10 PM IST
പരിശോധിച്ചപ്പോൾ 2000 ത്തിലധികം കഞ്ചാവ് മിഠായികൾ; 2 ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

Synopsis

ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടിപി സജീവ്കുമാർ നേതൃത്വം കൊടുത്ത പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ പിടി ഷാജി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അനിലാൽ പി, സിഇഒമാരായ സാജൻ ജോസഫ്, മോബി വർഗീസ്, മഹേഷ് കെയു, സിഇഒ ഡ്രൈവർ രജിത് കുമാർ എന്നിവർ പങ്കെടുത്തു. 

ചേർത്തല: ചേർത്തല അരൂരിൽ കുട്ടികളെ ഉന്നമിട്ട് വിൽപ്പനയ്ക്കെത്തിച്ച 2000ത്തിലധികം കഞ്ചാവ് മിഠായികളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ സരോജ്, സന്തോഷ് കുമാർ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. കുട്ടികൾക്ക് വിൽക്കാനായി സൂക്ഷിച്ചിരുന്ന മിഠായികളും, കഞ്ചാവും, പത്ത് കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തു.   

ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടിപി സജീവ്കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രിവൻ്റീവ് ഓഫീസർ പിടി ഷാജി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അനിലാൽ പി, സിഇഒമാരായ സാജൻ ജോസഫ്, മോബി വർഗീസ്, മഹേഷ് കെയു, സിഇഒ ഡ്രൈവർ രജിത് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതിനിടെ, ചേർത്തല താലൂക്കിലെ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തി. 940 006 9483, 0478 - 2813 126 എന്നീ നമ്പരുകളിൽ വിവരങ്ങൾ നൽകാമെന്നും വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.

'അന്ന് സെലക്ടർമാരുടെ കാലില്‍ വീഴാത്തതിന്‍റെ പേരില്‍ എന്നെ തഴഞ്ഞു', വെളിപ്പെടുത്തി ഗംഭീർ

പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് 'ലതഗൗതം' കുതിച്ചുപാഞ്ഞു; സ്വകാര്യ ബസ് ജീവനക്കാരുടെ ഇടപെടലിന് നിറഞ്ഞ കയ്യടി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'20 വർഷത്തെ തടസങ്ങളൊക്കെ തീർത്തു'; കൊച്ചിയുടെ സ്വപ്നം പൂവണിയുന്നു, സീ പോർട്ട്-എയർപോർട്ട് റോഡ് യാഥാർഥ്യമാകുന്നു
കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി