
കോട്ടയം: ഈരാറ്റുപേട്ടയിൽ ഗോഡൗണിലും, പണി സൈറ്റിലുമായി സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശികളായ നൗഫൽ റാവുത്തർ, ചേന്നാട് സ്വദേശി സുഭാഷ് സി.ഡി എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ ഈ വർഷം ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കെട്ടിട കോൺട്രാക്ടറായ പൂഞ്ഞാർ സ്വദേശിയുടെ പെരുനിലം, മറ്റക്കാട് എന്നീ സ്ഥലത്തുള്ള ഗോഡൗണുകളിലും, കൂടാതെ പണി സൈറ്റിലും മറ്റും സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് മോഷ്ടിച്ചത്.
നൂറോളം ഇരുമ്പ് ഷീറ്റുകളും, 200 മുട്ട് ജാക്കികളും, 70 സ്പാനും, മൂന്ന് ടൺ ഇരുമ്പും, 25 ചാക്കോളം സിമന്റും, ഒരു ക്ലോസെറ്റും ഉൾപ്പെടെ 9 ലക്ഷത്തോളം രൂപ വില വരുന്ന സാധനസാമഗ്രികളാണ് ഇവർ വെളിപ്പിച്ചെടുത്തത്. ഇയാളുടെ ജോലിക്കാർ കൂടിയായ ഇരുവരും പാല സമയങ്ങളിലായി മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നു എന്നാണ് കേസ്.
മുളകുപ്പൊടി വിതറി ബീവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം; 'കവര്‍ന്നത് വില കൂടിയ മദ്യം മാത്രം'
അതേസമയം, തൃശൂര്‍ എടമുട്ടം ബീവറേജ് ഔട്ട്‌ലെറ്റില്‍ മോഷണ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നു. 65,000 രൂപയുടെ മദ്യകുപ്പികളാണ് മുഖം മൂടി ധരിച്ചെത്തിയ യുവാക്കളുടെ സംഘം മോഷ്ടിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ബീവറേജിന്റെ ഷട്ടര്‍ പൊളിച്ച് മോഷണം നടന്നത്. വില കൂടിയ മദ്യക്കുപ്പികളാണ് ഏറെയും മോഷണം പോയതെന്ന് ബീവറേജ് ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കുന്നതിനായി മുളകുപ്പൊടി വിതറിയാണ് മോഷണം നടത്തിയത്. രാവിലെ ഔട്ട്‌ലെറ്റ് തുറക്കാന്‍ വന്നപ്പോഴാണ് ജീവനക്കാര്‍ മോഷണ വിവരം അറിയുന്നത്. വലപ്പാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam