തലസ്ഥാനത്ത് കഞ്ചാവ് വേട്ട; 2 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Published : Jan 24, 2025, 07:10 AM IST
തലസ്ഥാനത്ത് കഞ്ചാവ് വേട്ട; 2 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Synopsis

കല്ലറ സ്വദേശികളായ അൻഷാദ് (25 വയസ്), മുഹമ്മദ് സിദ്ദിഖ് (27 വയസ്) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. 

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ 2 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കല്ലറ സ്വദേശികളായ അൻഷാദ് (25 വയസ്), മുഹമ്മദ് സിദ്ദിഖ് (27 വയസ്) എന്നിവരാണ് അറസ്റ്റിലായത്. വാമനപുര൦ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അരുൺ.എമ്മിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ സ്നേഹേഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ അൻസർ.ജെ, അരുൺ.എസ്, വിനു.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആദർശ്.പി.കെ, അർജുൻ.എം, വനിത സിവിൽ എക്സൈസ് ഓഫീസർ ഹിമലത എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം തലശ്ശേരി കുയ്യാലി റെയിൽവേ ഗേറ്റിന് സമീപത്ത് യുവാവിൽ നിന്നും 21.442 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തിൽ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശി ഇജാസ് അഹമ്മദ് ആണ് എംഡിഎംഎയുമായി പിടിയിലായത്. കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ​ ഷാബു.സിയും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ അനിൽകുമാർ.പി.കെ, അബ്ദുൾ നാസർ.ആർ.പി, ഷിബു.കെ.സി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ(ഗ്രേഡ്) അജിത്.സി, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കാട്ടേരി, ശരത്.പി.ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷബ്‌ന.ആർ.കെ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

READ MORE: കള്ളപ്പണം വെളുപ്പിക്കൽ കേസ്; തമിഴ്നാട് മന്ത്രിയുടെ 1.26 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ച് ഇഡി

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി