മലപ്പുറത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ച രണ്ട് പേര്‍ പിടിയില്‍

Published : Jul 23, 2022, 04:39 PM IST
മലപ്പുറത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ച രണ്ട് പേര്‍  പിടിയില്‍

Synopsis

തെന്നല വെന്നിയൂര്‍, പൂക്കിപറമ്പ് എന്നിവിടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ച രണ്ട് പേര്‍  പിടിയില്‍

മലപ്പുറം: തെന്നല വെന്നിയൂര്‍, പൂക്കിപറമ്പ് എന്നിവിടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ച രണ്ട് പേര്‍  പിടിയില്‍. തെന്നല അറക്കല്‍ സ്വദേശി കുന്നത്ത് വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (34), കൊടക്കല്ല് ചുള്ളിപ്പാറ സ്വദേശി ചെനക്കല്‍ നിയാസുദ്ധീന്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

സുഹൈല്‍ വെന്നിയൂര്‍ മാര്‍ക്കറ്റ് റോഡില്‍ സേവകേന്ദ്രത്തിന്റെ മറവിലും നിയാസുദ്ധീന്‍ തെന്നല അറക്കലില്‍ പലചരക്ക് കടയുടെ മറവിലുമായിരുന്നു സമാന്തര എക്‌സ്‌ചേഞ്ച് നടത്തിയിരുന്നത്. സര്‍ക്കാറിനെ കബളിപ്പിച്ച് നിയമ വിരുദ്ധമായി സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് സമാന്തരമായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയതിനാണ് ഇരുവരും അറസ്റ്റിലായത്.

 ഇവരുടെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ലാപ്‌ടോപ്പുകളും 150-ഓളം സിം കാര്‍ഡുകളും രണ്ട് കംമ്പ്യൂട്ടറുകളും ആറ് മൊബൈൽ ഫോണുകളും കണ്ടെത്തി. മൂന്ന് സിം ബോക്‌സുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  പ്രതികളെ ഇന്നലെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read more:  ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചി കുഞ്ഞിന്‍റെ കാലില്‍ ഒടിഞ്ഞ് തറച്ചു, ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുത്തു

പരിശോധനക്ക് എസ് ഐ രാജേഷ് കുമാര്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ സജീനി, ഹരീഷ്, ജിതിന്‍, മലപ്പുറം ജില്ലാ സൈബര്‍ വിദഗ്തരായ ബി. എസ്. എന്‍. എല്‍ ഡിവിഷന്‍ എഞ്ചിനിയര്‍, പിആര്‍ സുധീഷ്, കെ. പി പ്രശോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കോട്ടയം: വൈക്കത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്ക്. പേവിഷ ബാധയുണ്ടെന്ന് സംശയിക്കുന്ന നായ ആളുകളെ കടിച്ചു പരിക്കേല്‍പ്പിച്ച ശേഷം വീണു ചത്തു. തെരുവു നായ ആക്രമണം നിത്യ സംഭവമായിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഒരു പ്രകോപനവുമില്ലാതെ നാട്ടുകാരെ നായ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. വൈക്കം കിഴക്കേ നടയിലും തോട്ടുമുക്കം ഭാഗത്തും രാവിലെ ഏഴു മണിയോടെയായിരുന്നു നായയുടെ ആക്രമണം. കുട്ടികളടക്കം പലരും ഓടി മാറി. വീണു പോയവരെ നിലത്തിട്ടു കടിച്ചു. നെഞ്ചിലും കൈയിലും മുതുകിലുമെല്ലാം കടിയേറ്റ എഴുപത്തിയഞ്ചു വയസുകാരന്‍ പുരുഷന്‍റെ പരിക്ക് ഗുരുതരാണ്.

പരിക്കേറ്റ ഷിബു, തങ്കമണി, ചന്ദ്രന്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കടിച്ച നായ വീണു ചത്തെങ്കിലും പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ ഉളളതിനാല്‍ ശവം പോസ്റ്റ്മോര്‍ട്ടം ചെയ്യും. നായകളുടെ  വന്ധ്യങ്കരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളില്‍ നഗരസഭ വീഴ്ച വരുത്തുന്നതാണ് ആക്രമണം പതിവു സംഭവമാകാനുളള കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി