
കോഴിക്കോട് : കടലിൽ വല വീശി മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു, സത്യ ഭാമ ദമ്പതികളുടെ മകനായ കാടശേരി സനീഷ് (23) ആണ് മരിച്ചത്. കടലുണ്ടിക്കടവ് പാലത്തിന് സമീപം കടലിൽ വല വീശുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടാകുന്നത്.
കുട്ടിക്കാനത്ത് ടൂറിനെത്തിയ യുവാവ് റിസോര്‍ട്ടിന് സമീപം കുളത്തില്‍ വീണു മരിച്ചു
കുട്ടിക്കാനം : കുട്ടിക്കാനത്ത് ടൂറിനെത്തിയ യുവാവ് താമസിച്ച റിസോർട്ടിനു സമീപമുള്ള കുളത്തിൽ വീണ് മരണമടഞ്ഞു. കുട്ടിക്കാനം വളഞ്ഞാംങ്കാന ത്തുള്ള റിസോർട്ടിന് സമീപം വച്ചായിരുന്നു അപകടമുണ്ടായത്. എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയ കടവ് ഭാഗത്ത് അറയ്ക്ക്ൽ വീട്ടിൽ ആൽവിന്‍റെ മകൻ നിഥിൻ(30) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് നിഥിനും സംഘവും കുട്ടിക്കാനത്ത് ടൂറിന് എത്തിയത്. ഡ്രൈവർ ഉൾപ്പെടെ 11 പേരുള്ള സംഘമായിരുന്നു ഇവർ. ഇന്നു രാവിലെ തിരികെ പോകാൻ തയ്യാറാകുമ്പോഴാണ് നിഥിൻ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വേഗത്തില്‍ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മധ്യവയസ്‍കന്‍ മുങ്ങി മരിച്ചു, ചെളിയിൽ താഴ്ന്നു പോയതെന്ന് സംശയം
കോഴിക്കോട്: മുക്കം മുത്തേരി വട്ടോളിപറമ്പ് വട്ടോളി ദേവീക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു. നെടുമങ്ങാട് പുതിയ തൊടികയിൽ ഭാസ്ക്കര( 55)നാണ് മരിച്ചത്. ജൂലൈ 17 ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം. അഞ്ച് പേരടങ്ങുന്ന സംഘം ആറ് മണിയോടെയാണ് കുളത്തിലിറങ്ങിയത്. നീന്തുന്നതിനിടെ പായലും ചണ്ടിയും കാലിൽ കുടുങ്ങി ചെളിയിൽ താഴ്ന്നു പോയതാണെന്നാണ് സംശയിക്കുന്നത്.
നാട്ടുകാർ നടത്തിയ തെരച്ചിലിൽ ഏഴരയോടെ ഭാസ്ക്കരനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നരിക്കുനിയിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കെ.എം.സി.ടി മെഡിക്കൽ കോളേജ് ജീവനക്കാരി പ്രമീളയാണ് ഭാസ്ക്കരൻ്റെ ഭാര്യ. മക്കൾ: അഭിനന്ദ്, ഭവ്യ, ഇരുവരും വിദ്യാർഥികളാണ്. സംസ്ക്കാരം ഇന്ന് നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam