
പത്തനംതിട്ട: രണ്ട് പോക്സോ കേസുകളിൽ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷ വിധിച്ചു. 2015 ൽ വടശേരിക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അടൂർ സ്വദേശി ജയിൻ സോളമന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കലഞ്ഞൂരിൽ 17കാരിയെ വിവാഹ വാഗ്ദാനം നൽകി പിഡിപ്പിച്ച കേസിൽ കരുനാഗപള്ളി സ്വദേശി ഉണ്ണികൃഷ്ണന് 60 വർഷം കഠിന തടവും ഒരു ലക്ഷം രൂപയും പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണാണ് രണ്ട് കേസുകളിലും ശിക്ഷ വിധിച്ചത്.