ഇന്റർലോക്ക് ചെയ്ത് വൃത്തിയാക്കിയ മുറ്റത്തിനടിയിൽ രണ്ട് രഹസ്യ അറകളിൽ മദ്യം; അറിയാതിരിക്കാൻ മുകളിൽ പട്ടിക്കൂടും

Published : Oct 02, 2024, 11:44 AM ISTUpdated : Oct 02, 2024, 12:00 PM IST
ഇന്റർലോക്ക് ചെയ്ത് വൃത്തിയാക്കിയ മുറ്റത്തിനടിയിൽ രണ്ട് രഹസ്യ അറകളിൽ മദ്യം; അറിയാതിരിക്കാൻ മുകളിൽ പട്ടിക്കൂടും

Synopsis

ഒരു തരത്തിലും തിരിച്ചറിയാത്ത തരത്തിൽ അറകൾക്ക് മുകളിൽ പട്ടിക്കൂടും തയ്യാറാക്കി വളർത്തു നായയെ കെട്ടിയിടുകയും ചെയ്തു.

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ വീട്ടുമുറ്റത്ത് കുഴിച്ചിട്ട 130 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി. കൊണ്ടോട്ടി സ്വദേശി രാജേഷാണ് വീട്ടിൽ വിദേശ മദ്യം സൂക്ഷിച്ചത്. ബെവ്കോ ഔട്ട്‍ലെറ്റുകൾ തുറക്കാത്ത സമയത്ത് കൂടിയ വിലയ്ക്ക് വിൽക്കാനായിരുന്നു ഈ സജ്ജീകരണമെല്ലാം.

വീടിന് പിന്‍വശത്തെ മുറ്റത്ത് ഇന്റര്‍ലോക്ക് പതിച്ച് അതിനടിയിലായി രണ്ട് അറകളുണ്ടാക്കിയാണ് രാജേഷ് മദ്യം സൂക്ഷിച്ചിരുന്നത്. മദ്യം സൂക്ഷിച്ച അറകളുള്ള ഭാഗത്ത് വീട്ടിലെ വളര്‍ത്തുനായയെ കെട്ടിയിടുകയും ചെയ്തിരുന്നു. മദ്യം സൂക്ഷിച്ച അറയക്ക് മുകളിൽ ഗ്രില്ലുണ്ടാക്കി അതിലാണ് നായയെ വളർത്തിയിരുന്നത്.

രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അറകളിൽ മദ്യ കുപ്പികൾ കണ്ടെത്തിയത്. ബെവ്കോ ഔട്ട്ലെറ്റുകൾ അവധിയാകുമ്പോൾ കൂടിയ വിലയ്ക്ക് മദ്യം വിൽക്കാൻ ആണ് രാജേഷ് മദ്യം സൂക്ഷിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം