
ഒറ്റപ്പാലം: മീറ്റ്‌ന തടയണയിലെ രണ്ട് ഷട്ടറുകൾ സാമൂഹ്യവിരുദ്ധർ അഴിച്ചുമാറ്റിയ നിലയിൽ. ഇതോടെ തടയണയിലെ വെള്ളം പകുതിയായി കുറഞ്ഞു. വേനലിൽ ഒറ്റപ്പാലം ഭാഗത്തെ കുടിവെള്ള ആശ്രയമായിരുന്നു തടയണ. രണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ 17,000ത്തോളം കുടുംബങ്ങൾക്കാണ് തടയണ വഴി വെള്ളം വിതരണം ചെയ്യുന്നത്.
കാട്ടുമാടം മനയില്‍ മോഷണം; പുരാതന വിഗ്രഹങ്ങളും വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ സ്വര്‍ണാഭരണങ്ങളും കവർന്നു
ഒരു ഷട്ടർ തടയണയുടെ മുകളിൽ അഴിച്ചുവച്ച നിലയിലും മറ്റൊന്ന് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ സ്ഥിതിയിലുമായിരുന്നു. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam