കൊല്ലം രജിസ്ട്രേഷൻ ഇന്നോവ കാറിൽ 2 വിദ്യാർഥികൾ, വണ്ടി നിർത്താതെ രക്ഷപെടാൻ ശ്രമം; പരിശോധിച്ചപ്പോൾ സിറിഞ്ചും എംഡിഎംഎയും, പിടിയിൽ

Published : Jun 06, 2026, 01:04 AM IST
kollam youth arrested with drugs

Synopsis

വാഹനത്തിൽ നടത്തിയ പരിശോധനയിൽ ഏകദേശം 18.7 ഗ്രാം എംഡിഎംഎ, സിറിഞ്ചുകൾ എന്നിവ കണ്ടെത്തിയതായാണ് വിവരം. സ്വകാര്യ കോളേജിലെ വിദ്യാർഥികളായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസിന്‍റെ വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി വിദ്യാർഥികൾ അറസ്റ്റിൽ. കൊയ്ത്തൂർക്കോണം മണ്ണറ ഭാഗത്ത് ഇന്നലെ ഷാഡോ ടീം നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വൈകുന്നേരത്തോടെ കൊല്ലം രജിസ്ട്രേഷൻ ഇന്നോവ കാറിൽ എത്തിയവരെ പരിശോധിക്കുന്നതിനിടെ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ വാഹനം തടഞ്ഞ് വിശദമായി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.

തുടർന്ന് ചെമ്പഴന്തി അണിയൂർ സ്വദേശിയായ അജേഷ് (19), കുമ്പളങ്ങി സ്വദേശിയും നിലവിൽ നാലാഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ ആനന്ദ് കൃഷ്ണ (20) എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനത്തിൽ നടത്തിയ പരിശോധനയിൽ ഏകദേശം 18.7 ഗ്രാം എംഡിഎംഎ, സിറിഞ്ചുകൾ എന്നിവ കണ്ടെത്തിയതായാണ് വിവരം. സ്വകാര്യ കോളേജിലെ വിദ്യാർഥികളായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലാനെല്ലാം കൊള്ളാം, പക്ഷെ ക്യാമറ കണ്ടു! ഓടുന്ന ബസിൽ യാത്രക്കാരിയുടെ അടുത്തെത്തി, കൈ ഷാളുകൊണ്ട് മറച്ച് ബാഗിൽ നിന്ന് മോഷണം, യുവതി പിടിയിൽ
പനിയും ചർദിയും വയറിളക്കവും, വിദ്യാർത്ഥികൾ ചികിത്സയിൽ