
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്തിയ യുവാക്കൾ അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് കടത്തിയ 70 ഗ്രാം എംഡിഎംഎയുമായി പേരൂർക്കട കുടപ്പനക്കുന്ന് അമ്പഴംകോട് സ്വദേശി യുവരാജ് വി.ആർ(30), കാട്ടാക്കട, പൂവച്ചൽ, ആലുമുക്ക്,കൊണ്ണിയൂർ സ്വദേശി അൻവർ.എ(24) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ ഡാൻസാഫ് സംഘവും പാറശാല പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ബെംഗളുരുവിൽ നിന്നു വാങ്ങിയ എംഡിഎംഎയുമായി ദീർഘദൂര ബസിൽ നാഗർകോവിലിൽ എത്തിയശേഷം കെഎസ്ആർടിസി ബസിൽ കയറി തിരുവനന്തപുരത്തേക്ക് വരുമ്പോണ് പാറശാലയിൽ നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്.
തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നതിനെത്തിച്ചതായി എത്തിച്ചതാണ് മയക്കുമരുന്നെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. യുവാക്കളെ ചോദ്യം ചെയ്തുവരികയാണെന്നും ആരാണ് ഇവർക്ക് മയക്കുമരുന്ന് നൽകിയത്, ആർക്കു വേണ്ടിയാണ് എത്തിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam